2016 July 24
പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് അക്ഷരങ്ങളെ സ്കൂളിന് പുറത്തേക്ക് കൈപിടിച്ചു നടത്താനുള്ള ശ്രമത്തിന് തുടക്കം കുറിച്ചു.വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും കൊണ്ട് പൂമലയിലെ ഒരു ഭവനത്തില്‍ ഒരു വായനശാല തയ്യാറാക്കി നല്‍കി അക്ഷരദീപം പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. ഗ്രാമത്തിലെ വായനക്കാര്‍ക്ക് അവരുടെ അഭിരുചിയ്ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ വളണ്ടിയര്‍മാര്‍ എത്തിച്ചുകൊടുക്കും. വായിച്ചുതീര്‍ന്നാല്‍ വളണ്ടിയര്‍മാരെത്തി പുസ്തകം മടക്കിവാങ്ങി പുതിയവ വായിക്കാല്‍ നല്‍കും. ഘട്ടം ഘട്ടമായി വായനക്കാരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗാനരചയിതാവ് എം.ഡി.രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എച്ച്.സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ലീന സി.ആര്‍., ഹെഡ്മിസ്ട്രസ് ലവി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
27.06.2016 ല്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത
Russel G
Programme Officer
National Service Scheme Unit
Poomala Higher Secondary School
9526912171
Programme Officer
National Service Scheme Unit
Poomala Higher Secondary School


No comments:
Post a Comment